ശമ്പള പരിഷ്കരണം 2004 ,2009 -ശമ്പള നിർണ്ണയ പരിശോധന
96 / 2018 ധന .തീ .22.06 .2018 ഉത്തരവ് പ്രകാരം 2004 ,2009 ശമ്പള പരിഷ്കരണത്തിന് ഓഡിറ്റ് തടസ്സവാദം മുഖേന കുറവു വന്നവർക്ക് റീ ഓപ്ഷൻ നൽകാൻ അവസരം നൽകിയിരിക്കുകയാണ് .ടി .ഉത്തരവിൻറെ വെളിച്ചത്തിൽ 2004 ,2009 -ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള ശമ്പള നിർണ്ണയ പരിശോധന പൂർത്തിയാക്കാൻ 58 / 2018 ധന .തീ .23 .06 .2018 ഉത്തരവ് അനുസരിച് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ് .ടി .സാഹചര്യത്തിൽ സബ് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലെയും അധ്യാപകരുടെയും ജീവനക്കാരു ടെയും 2004 ലേയും ,2009 ലേയും ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ശമ്പള നിർണ്ണയ പരിശോധന പൂർത്തിയാക്കാൻ ബഹു .കണ്ണൂർ ഡി .ഡി .ഇ തീരുമാനിച്ചിട്ടുണ്ട് .ആയതിനാൽ 2004 ,2009 -ശമ്പള നിർണ്ണയം ഇതുവരെ അംഗീകരിക്കാത്ത മുഴുവൻ സ്‌കൂളുകളിലെയും (Govt. & Aided) അധ്യാപകരുടെയും ജീവനക്കാരുടെയും സേവന പുസ്തകം 13 .08 .2018 തീയതിക്കു മുമ്പായി ഉപരി പത്രം സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് .
ഉപരി പത്രത്തിൽ ഏതൊക്കെ ജീവനക്കാരുടെ സേവന പുസ്തകമാണ് പരിശോധനക്കായി സമർപ്പിക്കുന്നത് എന്നും ടി .ജീവനക്കാരന്റെ തസ്തികയും രേഖപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ് .