.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 18 January 2017

പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് ഭാഷ  സെമിനാർ 19 .01 .2017 (വ്യാഴാഴിച്ച ) 10  മണി  മുതൽ  താവക്കര ഗവൺമെൻറ്  UP  സ്കൂളിൽ  വാച്ചു നടക്കുന്നു .ഇരിക്കൂർ   സബ്‌ജില്ലയിലെ മുഴുവൻ  LP /UP /HSS /HSST   അറബിക്ക് അധ്യാപകരും  പങ്കെടുക്കണമെന്ന് എഇഒ  അറിയിക്കുന്നു 

Thursday, 12 January 2017

യൂണിഫോം തുക വിതരണം 2016 -17 
     2016-17 വർഷത്തെ യൂണിഫോം വിതരണത്തിനായി അനുവദിച്ച തുക ഇനിയും അക്കൗണ്ടിലേക്ക് ലഭിക്കാത്ത സ്‌കൂളുകൾ ഉണ്ടെങ്കിൽ ആയത് , ബാങ്ക് അക്കൗണ്ടിന്റെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ കത്ത്‌ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനെ നാളെ (13 / 01/ 2017 ) തന്നെ അറിയിക്കേണ്ടതാണ് .തുക ലഭിച്ച സ്‌കൂളുകൾ 2 ദിവസത്തിനുള്ളിൽ ധന വിനിയോഗ പത്രം സമർപ്പിക്കേണ്ടതാണ് .

Wednesday, 11 January 2017

ഇരിക്കൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 13 .01 2017
 (വെള്ളിയാഴിച്ച  ) രാവിലെ 10   മണിക്ക്  ബിആർസി  പഴയങ്ങാടിയിൽ വച്ച് നടക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 


കണ്ണൂരിൽ വച്ച് നടക്കുന്ന കേരളാ സ്കൂൾ കലോത്സവത്തിൻറ്റെ  ഭാഗമായി പ്രവർത്തി പരിചയ സബ്ജില്ലാ  സെക്രട്ടറിമാരുടെ യോഗം 12 .01 .2017  ന് 3  മണിക്ക് കണ്ണൂർ ഗവണ്മെന്റ്  ടി .ടി ഐ  -യിൽ  (മെൻ ) ഹാളിൽ വച്ച് നടക്കുന്നു .പ്രസ്തുത യോഗത്തിൽ എല്ലാ സബ്ജില്ലാ സെക്രട്ടറി മാരും പങ്കെടുക്കേണ്ടതാണ് 

Tuesday, 10 January 2017

2016-17 വർഷത്തിലെ യൂണിഫോം വിതരണം ചെയ്തതിന്റെ ധനവിനിയോഗപത്രം താഴെ കൊടുത്ത പ്രൊഫോർമയിൽ രണ്ടു ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സംസ്ഥാന സ്കൂൾ കലോത്സവം  2017  അറിയിപ്പ് 

സംസ്ഥാന സ്കൂൾ കലോത്സവം-ഭക്ഷണ വിതരണം  കാര്യക്ഷമമാക്കാനായി ഉപജില്ലയിലെ  എല്ലാ വിദ്യാലയങ്ങളിൽ നിന്നും കിട്ടാവുന്നത്ര നാളികേരം 12 .01 .2017  നു മുൻപായി ശേഖരിച്ചു  സ്കൂളുകളിൽ സൂക്ഷിക്കേണ്ടതും അടുത്ത ദിവസം തന്നെ സംഘാടകസമിതി  പ്രതിനിധികൾക്ക്  കൈമാറേണ്ടതുമാണ്
                                                                                                                                                                                              എന്ന് 
                                                                                        എഇഒ 
                                                                                              
 അറിയിപ്പ് 
പ്രൈമറി അധ്യാപകർക്കുള്ള 30  ദിന ഇംഗ്ലീഷ് കോഴ്‌സ് 16 -01 -2017  മുതൽ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഇംഗ്ലീഷ് ഇൻ ബാംഗ്ളൂരിൽ  വച്ച് നടക്കുകയാണ് . പങ്കെടുക്കുന്ന അധ്യാപകർ എത്രയും പെട്ടെന്ന്  വിവരം ഈ  ഓഫീസിൽ അറിയിക്കേണ്ടതാണ് .
ഇരിക്കൂർ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും 100 വാര  ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ല  എന്ന ബോർഡ് സ്ഥാപിക്കുകയും കുട്ടികൾക്കിടയിലെ  പുകയില ഉപയോഗം തടയുന്നതിനായി സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും  ചെയ്യേണ്ടതാണ്  എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .ഈ  കാര്യങ്ങൾ 8547562894   എന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ചറിയിക്കേണ്ടതാണ് .