E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2019, മേയ് 4, ശനിയാഴ്‌ച

// പ്രാധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ ഉച്ചഭക്ഷണ   പദ്ധതിയുമായി  ബന്ധപ്പെട്ട് 
 പാചകത്തൊഴിലാളികൾക്ക്  സ്കൂൾ  അവധി കാലമായ ഏപ്രിൽ , 
മെയ്   മാസങ്ങളിൽ  2000 /- 
രൂപ വീതം   പ്രതിമാസ സമാശ്വാസം   അനുവദിച്ച  വിവരം 
 പാചക തൊഴിലാളികളെ  അറിയിക്കേണ്ടതാണ് .

2019, ഏപ്രിൽ 20, ശനിയാഴ്‌ച

പ്രധാനാധ്യാപകരുടെ യോഗം

         ഉപജില്ലയിലെ പ്രൈമറി  പ്രധാനാധ്യാപകരുടെ യോഗം  2019 ഏപ്രിൽ 25 വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് പഴയങ്ങാടി ജി.യു .പി സ്കൂളിൽ  വച്ച് താഴെ പറയും അജണ്ട പ്രകാരം നടത്തുന്നു ,എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് .

ഒപ്പ്
ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ

അജണ്ട:
  1.  യു  ഡയസ്  സംബന്ധിച്ചു
  2. അവധിക്കാല അധ്യാപക പരിശീലനം
  3. മറ്റുകാര്യങ്ങൾ

2019, മാർച്ച് 22, വെള്ളിയാഴ്‌ച

പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് 

 2018 ഡിസംബർ മാസം  സ്പെഷൽ അരി കുട്ടിക്ക് 7 കിലോ വീതം വിതരണം ചെയ്തതിന്റെ കണ്ടിജൻസി ലഭിക്കുന്നതിന് അതാത് സ്ക്കൂളുകൾ  ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ  സോഫ്റ്റ് വെയറിൽ Rice Details ൽ ലഭിച്ച അരിയുടെ Stock Entry നടത്തിയതിനുശേഷം  Special Rice Distribution  Tab ക്ലിക്ക് ചെയ്ത് വിതരണം നടത്തിയ മാസം, വർഷം, തീയതി, ക്ലാസ്സ് തിരിച്ചുള്ള ആൺ ,പെൺ കുട്ടികളുടെ വിവരങ്ങൾ എന്നിവ Upload ചെയ്തതിനു ശേഷം, സ്പെഷൽ റെസ് കണ്ടിജൻസി Tab ക്ലിക്ക് ചെയ്ത്  മാവേലിയിൽ നിന്നും സ്ക്കുളിലേക്കുള്ള ദുരം രേഖപ്പെടുത്തി  സേവ് ചെയ്തിനു ശേഷം റിപ്പോർട്ടിൽ പോയി സ്പെഷ്യൽ അരിയുടെ  NMP1 രണ്ട് കോപ്പി  പ്രിന്റ്  എടുത്ത് ആയതും Transportation Voucher ഉം ഉപജില്ലാ വിദ്യാഭ്യാസ ആഫീസിലേക്ക്  ഉടനെ സമർപ്പിക്കേണ്ടതാണ്. 

2019, മാർച്ച് 11, തിങ്കളാഴ്‌ച


അറിയിപ്പ് 


  2019 ഫെബ്രുവരി മാസം മുതൽ കണ്ടിജൻസി പുതിയ സോഫ്റ്റ്‌വെയർ മുഖേന പാസ്സാക്കികൊടുക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശ്ശിച്ചിട്ടുള്ളതിനാൽ എല്ലാ സ്ക്കൂളുകളും Daily  Attendance  ( Meal served, Milk served, Egg served ) കൃത്യമായി കൊടുക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. K2 പ്രകാരമുള്ള ഹാജർ കൃത്യമാണോ എന്ന്  പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതുമാണ്. ഏതെങ്കിലും ദിവസം ഹാജർ കൊടുക്കാതെ വന്നാൽ ആ ദിവസത്തെ പാചകക്കൂലി, കണ്ടിജൻസി എന്നിവ പാസ്സാവുന്നതല്ല എന്ന് അറിയിക്കുന്നു. വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താതെ വന്നാൽ അതാത് വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ തന്നെയാകും ഉത്തരവാദി എന്ന്  അറിയിക്കുന്നു. 

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച



 അറിയിപ്പ് 





2019 മാർച്ച് 31 വരെ സ്‌കൂൾ മധ്യവേനൽ അവധിക്ക്  അടയ്ക്കുന്നത് വരെ മാത്രം താങ്കളുടെ വിദ്യാലയത്തിൽ ഉച്ച ഭക്ഷണ പദ്ധതിക്ക് അവശ്യമായ അരിയുടെ അളവ് 2019 ഫെബ്രുവരി മാസത്തെ എൻ എം പി  1 ഫോറത്തിൽ മുകളിൽ വലതുവശം ചുവന്ന മഷി കൊണ്ട് പ്രത്യേകം രേഖപ്പെടുത്തിസമർപ്പിക്കേണ്ടതാണ് .മധ്യവേനൽ അവധിക്ക് ശേഷം യാതൊരു കാരണവശാലും അരി ഉണ്ടാകാൻ പാടുള്ളതല്ല .  മധ്യവേനൽ അവധിക്ക്  ശേഷം  ബാക്കി  വന്ന അരി  കേട്  വരുന്ന  സാഹചര്യം  ഉണ്ടായാൽ  അതിനു  പ്രധാനാധ്യാപകൻ  മാത്രമായിരിക്കും  ഉത്തരവാദി  എന്ന്  പ്രത്യേകം  ഓർമപ്പെടുത്തുന്നു 

ഉച്ചഭക്ഷണ പദ്ധതി വാർഷിക പരിശോധന സമയബന്ധിതമായി നടക്കുന്നതാണ് .എല്ലാ തയ്യാറെടുപ്പുകളൂം നടത്തണം. കാലി ചാക്ക് 
സ്പെഷ്യൽ അരിയുടേത് ഒഴികെ വിൽപ്പന നടത്തി നടപടി ക്രമം 
സമയ ബന്ധിതമായി  നടത്തണം 

പരീക്ഷാ സമയത്തു ഭക്ഷണം നൽകാത്ത തീരുമാനം മുൻകൂട്ടി ഓഫീസിൽ രേഖാമൂലം പരാതിക്കു ഇടയാകാതെ സമർപ്പിക്കണം 

2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

 അറിയിപ്പ് 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട   ബില്ലുകളും  വൗച്ചറുകളും  സമർപ്പിക്കുമ്പോൾ  ഇതോടൊപ്പം  ഉൾച്ചേർത്ത പുതിയ  സ്റ്റേറ്റ്മെന്റ്  പ്രകാരം സമർപ്പിക്കേണ്ടതാണ്.
 

                                           അറിയിപ്പ് 


26 -02 -2019  ചൊവ്വാഴ്ച പഴയങ്ങാടി ജി. യു .പി  സ്‌കൂളിൽ വെച്ച് ,ഇരിക്കൂർ ഉപജില്ലാ മലയാളം വിഷയസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മലയാളം അധ്യാപകരുടെ യോഗത്തിൽ എൽ .പി ,യു .പി  സ്‌കൂളുകളിൽ നിന്നും ഒന്നു വീതം മലയാളം അധ്യാപകരെ നിർബന്ധമായും പ്രധാനാദ്ധ്യാപകർ പങ്കെടുപ്പിക്കേണ്ടാതാണ്.


                                                                                                                                                  

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

                                                  




                                       അറിയിപ്പ്‌

STEPS ജില്ലാതല  സ്ക്രീനിംഗ്  ടെസ്റ്റ് 23 -02 -2019  ശനിയാഴ്‌ച്ച രാവിലെ  10 മണിക്ക് കണ്ണൂർ ഗവർമെന്റ്  വൊക്കേഷണൽ ഹൈ സ്‌കൂളിൽ വെച്ചുനടക്കുന്നു .ഇരിക്കൂർ ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിർദേശിച്ച അസൈൻമെന്റുമായി രാവിലെ  9 .30 ന് മുമ്പ് ടി സ്ക്കൂളിൽ ഹാജരാക്കേണ്ടതാണ് .

2019, ഫെബ്രുവരി 14, വ്യാഴാഴ്‌ച

                                                      
     
                                                         അറിയിപ്പ് 

ഇരിക്കൂർ  ഉപജില്ലയിലെ   ഉറുദു   അദ്ധ്യാപകർക്കായി  15 -02 -2019  വെള്ളിയാഴ്ച   രാവിലെ 10  മണി മുതൽ  വൈകുന്നേരം    5   മണി  വരെ ഇരിക്കൂർ ബി -ആർ -സി  യിൽ വെച്ചു  ഏകദിന  ശില്പശാല സംഘടിപ്പിക്കുന്നു .ഉപജില്ലയിലെ മുഴുവൻ ഉറുദു അദ്ധ്യാപകരെയും        (എച് -എസ് ,യു .പി )ശിൽപശാലയിൽ  പങ്കെടുപ്പിക്കുന്നതിനുള്ള  നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിയ്ക്കേണ്ടതാണ് .
(ലാപ്ടോപ്  കൊണ്ടുവരേണ്ടതാണ് ).

                                                                                              (ഒപ്പ് )
                                                                         ഉപജില്ലാ   വിദ്യാഭ്യാസ  ഓഫീസർ 
                                                                                             ഇരിക്കൂർ 

2019, ഫെബ്രുവരി 13, ബുധനാഴ്‌ച



പ്രധാനാധ്യാപകരുടെ യോഗം

   15 -02 -19 ന് ഉച്ചയ്ക്ക് 2 മണിക്ക് പഴയങ്ങാടി ജി .യു .പി സ്കൂളിൽ വച്ച് താഴെ പറയും അജണ്ട പ്രകാരം പ്രധാനാധ്യാപകരുടെ യോഗം  ചേരുന്നതാണ്, പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കെണ്ടതാണെന്നറിയിക്കുന്നു.

അജണ്ട(1)  എൽ .എസ് .എസ് / യു .എസ് എസ്  പരീക്ഷ
             2 )പ്ലാൻ ഫണ്ട് വിനയോഗം
 3 ) മാറ്റ്  കാര്യങ്ങൾ

2019, ജനുവരി 31, വ്യാഴാഴ്‌ച

അറിയിപ്പ് 

        സമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ(STEPS) ഉപജില്ലാതല തെരഞ്ഞെടുപ്പ്  02/02 /2019 ന് ഗവൺമെൻറ് യുപി സ്കൂൾ പഴയങ്ങാടിയിൽ വച്ച് നടത്തുന്നു ,സ്കൂൾതലത്തിൽ തെരഞ്ഞെടുത്ത കുട്ടികൾ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട പ്രധാനധ്യാപകർ നൽകേണ്ടതാണ് .

 1)പങ്കെടുക്കുന്ന കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ് .

 
  2) സ്കൂളിൻറെ ചരിത്രം രണ്ടു പേജിൽ കവിയാതെ തയ്യാറാക്കി       കൊണ്ടുവരേണ്ടതാണ് .

2019, ജനുവരി 7, തിങ്കളാഴ്‌ച

                                                      അറിയിപ്പ്
            ഇരിക്കൂർ  ഉപജില്ലാ സംസ്കൃതം  സ്കോളർഷിപ് പരീക്ഷ  2019 ഫെബ്രുവരി  2 ന്  പയ്യാവൂർ ഗവ :.യു .പി  സ്കൂളിൽ  വച്ച്  നടത്തുന്നു ,പ്രധാനാധ്യാപകർ .പരീക്ഷയിൽ  പങ്കെടുക്കുന്നതിന്  സ്കൂളിലെ .ഓരോ  ക്ലാസ്സുകളിലെയും  സംസ്കൃതം പഠിക്കുന്ന  രണ്ടു വീതം  കുട്ടികളുടെ പേര് വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 11 -01 -2019  ന്  നടക്കുന്ന പ്രധാനാധ്യാപകരുടെ യോഗത്തിൽ  കൊണ്ടുവരേണ്ടതാണ്  .


                                                                                                                     ( ഒപ്പ് )
                                                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                                                                    ഇരിക്കൂർ

2019, ജനുവരി 4, വെള്ളിയാഴ്‌ച

അറിയിപ്പ്

             2019 ജനുവരി  5 ശനിയാഴ്ച്ച  രാവിലെ  9.30 മുതൽ  പെരുവളത്തുപറമ്പ  റഹ്മാനിയ ഓർഫനേജ്‌  ഹയർ സെക്കൻഡറി  സ്കൂളിൽ  വച്ച് നടത്തപ്പെടുന്ന ജില്ലാതല അറബിക് സെമിനാറിലും, സാഹിത്യ മത്സരങ്ങളിലും പങ്കെടുക്കുന്നതിന്  വേണ്ടി ഉപജില്ലയിലെ മുഴുവൻ LP,UP,HS അറബിക് അധ്യാപകരും  പങ്കെടുക്കുന്നതിനാവശ്യമായ  നടപടി  സ്വീകരിക്കേണ്ടതാണെന്നു  എല്ലാ പ്രധാനാധ്യാപകരെയും  അറിയിക്കുന്നു.


                                                                                                                                  (ഒപ്പ്)
                                                                                             ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ
അറിയിപ്പ്                                                                                                                                                                                                                                                                                                                                           .................................
             സോഷ്യൽ സയൻസ് കൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ടാലന്റ് സെർച്ച് എക്സാമിനേഷൻ ഉപജില്ലാതലം 07. 01. 2019 ന് തിങ്കളാഴ്ച ഇരിക്കൂർ ഗവ: ഹൈസ്കൂളിൽ   വച്ച് രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്.ഒരു ഹൈസ്കൂളിൽ നിന്ന്‌ ഒരു വിദ്യാർത്ഥി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.            
             ടാലന്റ് സെർച്ച് എക്സാമിനേഷൻ  സബ് ജില്ലാതല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
                  മത്സരത്തിൽ പങ്കെടുക്കുന്നവർ ബസപ്പെട്ട അധികാരികളിൽ നിന്ന് സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

(ഒപ്പ്)
ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ