E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Tuesday 26 February 2019



 അറിയിപ്പ് 





2019 മാർച്ച് 31 വരെ സ്‌കൂൾ മധ്യവേനൽ അവധിക്ക്  അടയ്ക്കുന്നത് വരെ മാത്രം താങ്കളുടെ വിദ്യാലയത്തിൽ ഉച്ച ഭക്ഷണ പദ്ധതിക്ക് അവശ്യമായ അരിയുടെ അളവ് 2019 ഫെബ്രുവരി മാസത്തെ എൻ എം പി  1 ഫോറത്തിൽ മുകളിൽ വലതുവശം ചുവന്ന മഷി കൊണ്ട് പ്രത്യേകം രേഖപ്പെടുത്തിസമർപ്പിക്കേണ്ടതാണ് .മധ്യവേനൽ അവധിക്ക് ശേഷം യാതൊരു കാരണവശാലും അരി ഉണ്ടാകാൻ പാടുള്ളതല്ല .  മധ്യവേനൽ അവധിക്ക്  ശേഷം  ബാക്കി  വന്ന അരി  കേട്  വരുന്ന  സാഹചര്യം  ഉണ്ടായാൽ  അതിനു  പ്രധാനാധ്യാപകൻ  മാത്രമായിരിക്കും  ഉത്തരവാദി  എന്ന്  പ്രത്യേകം  ഓർമപ്പെടുത്തുന്നു 

ഉച്ചഭക്ഷണ പദ്ധതി വാർഷിക പരിശോധന സമയബന്ധിതമായി നടക്കുന്നതാണ് .എല്ലാ തയ്യാറെടുപ്പുകളൂം നടത്തണം. കാലി ചാക്ക് 
സ്പെഷ്യൽ അരിയുടേത് ഒഴികെ വിൽപ്പന നടത്തി നടപടി ക്രമം 
സമയ ബന്ധിതമായി  നടത്തണം 

പരീക്ഷാ സമയത്തു ഭക്ഷണം നൽകാത്ത തീരുമാനം മുൻകൂട്ടി ഓഫീസിൽ രേഖാമൂലം പരാതിക്കു ഇടയാകാതെ സമർപ്പിക്കണം