E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 11 March 2019


അറിയിപ്പ് 


  2019 ഫെബ്രുവരി മാസം മുതൽ കണ്ടിജൻസി പുതിയ സോഫ്റ്റ്‌വെയർ മുഖേന പാസ്സാക്കികൊടുക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശ്ശിച്ചിട്ടുള്ളതിനാൽ എല്ലാ സ്ക്കൂളുകളും Daily  Attendance  ( Meal served, Milk served, Egg served ) കൃത്യമായി കൊടുക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. K2 പ്രകാരമുള്ള ഹാജർ കൃത്യമാണോ എന്ന്  പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും തെറ്റുണ്ടെങ്കിൽ തിരുത്തേണ്ടതുമാണ്. ഏതെങ്കിലും ദിവസം ഹാജർ കൊടുക്കാതെ വന്നാൽ ആ ദിവസത്തെ പാചകക്കൂലി, കണ്ടിജൻസി എന്നിവ പാസ്സാവുന്നതല്ല എന്ന് അറിയിക്കുന്നു. വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താതെ വന്നാൽ അതാത് വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ തന്നെയാകും ഉത്തരവാദി എന്ന്  അറിയിക്കുന്നു.