അറിയിപ്പ്
ഇരിക്കൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരുടെ യോഗം 15 .09 .2018 ശനിയാഴ്ച രാവിലെ 10 .30 മണിക്ക് പഴയങ്ങാടി ഗവ .യു .പി സ്‌കൂളിൽ വെച്ച് ചേരുന്നു .യോഗത്തിൽ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർ / അവരുടെ പ്രതിനിധികൾ എന്നിവർ കൂടി പങ്കെടുക്കേണ്ടതാണ് .യോഗത്തിന് വരുമ്പോൾ സ്‌കൂളിൽ നിന്നും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകളെ കുറിച്ചുള്ള (പണവും സാധന സാമഗ്രികളും ഉൾപ്പെടെ ) വിശദ വിവരങ്ങളും (DEO,തളിപ്പറമ്പിന് നൽകുവാനുള്ളത് ) കൊണ്ടു വരേണ്ടതാണ് .
സൊസൈറ്റികൾക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ ,ഇൻഡന്റ് ചെയ്തത് പ്രകാരം ഇനി ലഭിക്കാൻ ബാക്കിയുള്ള VOL.II TEXT ബുക്കുകളുടെ കണക്ക് അന്നേ ദിവസം സൊസൈറ്റികളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റർമാർ സമർപ്പിക്കേണ്ടതാണ് .