E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 17 September 2018

 കായിക മേള അറിയിപ്പ് 
ഉപജില്ലാ കായിക മേളയുടെ ഭാഗമായുള്ള ഫുട്ബോൾ മത്സരങ്ങൾ സെപ്റ്റംബർ 18 ,19 ,22 തീയതികളിൽ ശ്രീകണ്ഠപുരം G H S S ൽ വെച്ച് നടത്തുന്നു 
U/14 - 18/9/18
U/17 - 19/9/18
U/19 - 22/9/18
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം  ശ്രീകണ്ഠപുരം G H S S ൽ നിന്ന് ലഭിക്കുന്നതാണ് .

Friday, 14 September 2018


  അടിയന്തിരം
 എല്ലാ ടെക്സ്റ്റ് ബുക്ക്  സൊസൈറ്റി സെക്രട്ടറിമാരും തങ്ങളുടെ കീഴിലുളള  സ്കൂളുകളിൽ ആവശ്യമുള്ളതും അധികമുള്ളതുമായ  വ്യോളിയം ll പാഠ പുസ്തകങ്ങളുടെ വിവരം നിശ് ചിത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് ,കൂടാതെ എല്ലാ സ്കൂളുകളിലും ബാക്കിയുള്ള(,9,10 ക്ലസ്സുകളിലെ പുസ്തകങ്ങൾ ഒ ഴികെ ) പുസ്തകങ്ങൾ നാളെ 15 -09 -18  ന് പഴയങ്ങാടി ജി.യൂ .പി സ്കൂളിൽ എത്തിക്കേണ്ടാതാണ് - അന്നേ ദിവസം ലഭ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യൂന്നതും ടെക്സ്റ്റ് ബുക്ക് സെക്രട്ടറിമാർ ബുക്ക് കൈപ്പറ്റേണ്ടതും എല്ലാ സ്‌കൂളുകളിലേക്കും  വിതരണം ചെയ്യേണ്ടതുമാണ്
ഇന്ന് നടന്ന തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല എകസിക്യൂട്ടീവ് യോഗ തീരുമാനങ്ങൾ
1. സംസ്കൃത ദിനാഘോഷം ജില്ലാതലത്തിൽ മാത്രം സെപ്റ്റംബർ 15ന് ശനിയാഴച രാവിലെ 10 മണിക്ക് മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് ചെറിയതോതിൽ നടത്തുവാനും ഉപജില്ലാ തലത്തിൽ നടന്ന രാമായണ പ്രശ്നോത്തരി മത്സരത്തിൽ UP, HS വിഭാഗത്തിൽ 1,2 സ്ഥാനം ലഭിച്ച കുട്ടികൾക്ക്  ജില്ലാതലത്തിൽ മത്സരവും
(2 കുട്ടികളുടെ ടീം) ഹൈസ്കൂൾ വിഭാഗത്തിൽ പാഠകം, അഷ്ടപദി തുടങ്ങിയ പരിപാടി അവതരണം മാത്രം നടത്തുവാനും തീരുമാനിച്ചു

2.സെപ്റ്റംബർ 15 ന്  മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും നിർബ്ബന്ധമായുംപങ്കെടുക്കണമെന്ന് DE0 അറിയിക്കുന്നു.

                                                                    
                                                                              ഉ .വി ഒ 
                                                                                  ഇരിക്കൂർ 
അടിയന്തിരം
 എല്ലാ ടെക്സ്റ്റ് ബുക്ക്  സൊസൈറ്റി സെക്രട്ടറിമാരും തങ്ങളുടെ കീഴിലുളള  സ്കൂളുകളിൽ ആവശ്യമുള്ളതും അധികമുള്ളതുമായ  വ്യോളിയം ll പാഠ പുസ്തകങ്ങളുടെ വിവരം നിശ് ചിത പ്രൊഫോർമയിൽ സമർപ്പിക്കേണ്ടതാണ് ,കൂടാതെ എല്ലാ സ്കൂളുകളിലും ബാക്കിയുള്ള പുസ്തകങ്ങൾ നാളെ 15 -09 -18  ന് പഴയങ്ങാടി ജി.യൂ .പി സ്കൂളിൽ എത്തിക്കേണ്ടാതാണ് - അന്നേ ദിവസം ലഭ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യൂന്നതും ടെക്സ്റ്റ് ബുക്ക് സെക്രട്ടറിമാർ ബുക്ക് കൈപ്പറ്റേണ്ടതും  എല്ലാ സ്‌കൂളുകളിലേക്കും വിതരണം ചെയ്യേണ്ടതുമാണ്
അറിയിപ്പ് 
16.09.2018 ന് തുടങ്ങുന്ന I.C.T.  Training പങ്കെടുക്കുന്ന അധ്യാപകർ ട്രെയിനിങ് ദിവസം LAP TOP, CHARGER, PLUG  എന്നിവ നിർബന്ധമായും കൊണ്ടു വരേണ്ടതാണ് .

Thursday, 13 September 2018

അറിയിപ്പ് 

ഇരിക്കൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരുടെ യോഗം 15 .09 .2018 ശനിയാഴ്ച രാവിലെ 10 .30 മണിക്ക് പഴയങ്ങാടി ഗവ .യു .പി സ്‌കൂളിൽ വെച്ച് ചേരുന്നു .യോഗത്തിൽ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർ / അവരുടെ പ്രതിനിധികൾ എന്നിവർ കൂടി പങ്കെടുക്കേണ്ടതാണ് .യോഗത്തിന് വരുമ്പോൾ സ്‌കൂളിൽ നിന്നും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകളെ കുറിച്ചുള്ള  (പണവും സാധന സാമഗ്രികളും ഉൾപ്പെടെ ) വിശദ വിവരങ്ങളും (DEO,തളിപ്പറമ്പിന് നൽകുവാനുള്ളത് ) കൊണ്ടു വരേണ്ടതാണ് .

സൊസൈറ്റികൾക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ ,ഇൻഡന്റ് ചെയ്തത് പ്രകാരം ഇനി ലഭിക്കാൻ ബാക്കിയുള്ള VOL.II TEXT ബുക്കുകളുടെ കണക്ക് അന്നേ ദിവസം സൊസൈറ്റികളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റർമാർ സമർപ്പിക്കേണ്ടതാണ് .

Thursday, 6 September 2018

അറിയിപ്പ് 

എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും ഇരിക്കൂർ ഉപജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പ് ശ്രീകണ്ഠപുരം G.H.S.S.ൽ വെച്ചു സെപ്റ്റംബർ 7 വെള്ളിയാഴ്ച നടത്തുന്നു .പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രാവിലെ 9 മണിക്ക് ELIGIBILITY CERTIFICATE,CHESS BOARD എന്നിവയുമായി ഹാജരാക്കേണ്ടതാണ് .അന്നേ ദിവസം രാവിലെ 10 മണിക്ക് ഉപജില്ലയിലെ മുഴുവൻ കായികാധ്യാപകരുടെയും മീറ്റിങ്ങ് ഉണ്ടായിരിക്കുന്നതാണ് .

Saturday, 1 September 2018

പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് 

ഓണം സ്പെഷ്യൽ അരിയോട് അനുബന്ധിച്ചു എല്ലാ പ്രധാനാധ്യാപകരും സ്പെഷ്യൽ റൈസ് NMP 1  ഉം EXPENDITURE  STATEMENT ഉം  ഓഫീസിൽ 05.09.2018 നു തന്നെ എത്തിക്കേണ്ടതാണ്