E

LSS/USS Result 2024-25 Published .. റീ കൺസിലിയേഷൻ വിവരങ്ങൾ ഈ ഗൂഗിൾ ഫോമിൽ എല്ലാ മാസവും 20 ആം തീയ്യതിക്കകം ഫിൽ ചെയ്യുക. റീകൺസിലിയേഷൻ വിവരങ്ങൾ ചെയ്യുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക → Submit Reconciliation pls click here

2019, ജനുവരി 31, വ്യാഴാഴ്‌ച

അറിയിപ്പ് 

        സമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ(STEPS) ഉപജില്ലാതല തെരഞ്ഞെടുപ്പ്  02/02 /2019 ന് ഗവൺമെൻറ് യുപി സ്കൂൾ പഴയങ്ങാടിയിൽ വച്ച് നടത്തുന്നു ,സ്കൂൾതലത്തിൽ തെരഞ്ഞെടുത്ത കുട്ടികൾ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട പ്രധാനധ്യാപകർ നൽകേണ്ടതാണ് .

 1)പങ്കെടുക്കുന്ന കുട്ടികൾ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ് .

 
  2) സ്കൂളിൻറെ ചരിത്രം രണ്ടു പേജിൽ കവിയാതെ തയ്യാറാക്കി       കൊണ്ടുവരേണ്ടതാണ് .

2019, ജനുവരി 7, തിങ്കളാഴ്‌ച

                                                      അറിയിപ്പ്
            ഇരിക്കൂർ  ഉപജില്ലാ സംസ്കൃതം  സ്കോളർഷിപ് പരീക്ഷ  2019 ഫെബ്രുവരി  2 ന്  പയ്യാവൂർ ഗവ :.യു .പി  സ്കൂളിൽ  വച്ച്  നടത്തുന്നു ,പ്രധാനാധ്യാപകർ .പരീക്ഷയിൽ  പങ്കെടുക്കുന്നതിന്  സ്കൂളിലെ .ഓരോ  ക്ലാസ്സുകളിലെയും  സംസ്കൃതം പഠിക്കുന്ന  രണ്ടു വീതം  കുട്ടികളുടെ പേര് വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 11 -01 -2019  ന്  നടക്കുന്ന പ്രധാനാധ്യാപകരുടെ യോഗത്തിൽ  കൊണ്ടുവരേണ്ടതാണ്  .


                                                                                                                     ( ഒപ്പ് )
                                                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                                                                    ഇരിക്കൂർ

2019, ജനുവരി 4, വെള്ളിയാഴ്‌ച

അറിയിപ്പ്

             2019 ജനുവരി  5 ശനിയാഴ്ച്ച  രാവിലെ  9.30 മുതൽ  പെരുവളത്തുപറമ്പ  റഹ്മാനിയ ഓർഫനേജ്‌  ഹയർ സെക്കൻഡറി  സ്കൂളിൽ  വച്ച് നടത്തപ്പെടുന്ന ജില്ലാതല അറബിക് സെമിനാറിലും, സാഹിത്യ മത്സരങ്ങളിലും പങ്കെടുക്കുന്നതിന്  വേണ്ടി ഉപജില്ലയിലെ മുഴുവൻ LP,UP,HS അറബിക് അധ്യാപകരും  പങ്കെടുക്കുന്നതിനാവശ്യമായ  നടപടി  സ്വീകരിക്കേണ്ടതാണെന്നു  എല്ലാ പ്രധാനാധ്യാപകരെയും  അറിയിക്കുന്നു.


                                                                                                                                  (ഒപ്പ്)
                                                                                             ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ
അറിയിപ്പ്                                                                                                                                                                                                                                                                                                                                           .................................
             സോഷ്യൽ സയൻസ് കൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ടാലന്റ് സെർച്ച് എക്സാമിനേഷൻ ഉപജില്ലാതലം 07. 01. 2019 ന് തിങ്കളാഴ്ച ഇരിക്കൂർ ഗവ: ഹൈസ്കൂളിൽ   വച്ച് രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്.ഒരു ഹൈസ്കൂളിൽ നിന്ന്‌ ഒരു വിദ്യാർത്ഥി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.            
             ടാലന്റ് സെർച്ച് എക്സാമിനേഷൻ  സബ് ജില്ലാതല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
                  മത്സരത്തിൽ പങ്കെടുക്കുന്നവർ ബസപ്പെട്ട അധികാരികളിൽ നിന്ന് സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

(ഒപ്പ്)
ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ