E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

EVENTS

 
     ദേശീയ അധ്യാപക അവാർഡ്‌ നേടിയ ശ്രീ.കെ.വി.ശശിധരൻ മാസ്റ്ററെ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്‌ സ്റ്റാഫ്‌ കൗൺസിൽ അനുമോദിച്ചു. ചടങ്ങിൽ സീനിയർ സൂപ്രണ്ട്‌ ശ്രീ. അബ്ദുൾ നാസർ എ.സി. അധ്യക്ഷനായിരുന്നു. എ.ഇ.ഒ. ശ്രീ.കെ.വി.ജോസ്‌, മുൻ എ.ഇ.ഒ. മാരായ ശ്രീ.പി.വി.നാരായണൻ, ശ്രീ.സി.വിശാലാക്ഷൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്റ്റാഫ്‌ സെക്രട്ടറി. ശ്രീ.ഷാജി സെബാസ്റ്റ്യൻ ഇ. സ്വാഗതവും, ശ്രീ.സന്തോഷ്കുമാർ ടി. നന്ദിയും പറഞ്ഞു. 
%%%%%%%%%%%%%%%%%%%%%%%%

 
ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്സിലെ ജീവനക്കാർ ഒരുക്കിയ പൂക്കളം 
%%%%%%%%%%%%%% 
     ദേശീയ അധ്യാപക അവാർഡ് രാഷ്ട്രപതിയിൽ നിന്നും കമാലിയ മദ്രസ്സ എയുപി സ്കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ശ്രീ.കെവി.ശശിധരൻ ഏറ്റുവാങ്ങുന്നു.
***********************

Chooliyad ALP School.


സ്ഥലം മാറിപ്പോകുന്ന ശ്രീ.സി.വി. രതീഷിനും ശ്രീമതി. എ. ജ്യോതിബായിക്കും എല്ലാ വിജയാശംസകളും നന്മകളും നേരുന്നു.

       അഞ്ച് വർഷകാലത്തോളം ഈ ഓഫീസ്സിൽ സേവനം ചെയ്ത ശേഷം തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്സിലേക്ക് സ്ഥലം മാറി പോകുന്ന ശ്രീമതി എ ജ്യോതിബായിക്കും ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്സിലേക്ക് സ്ഥലം മാറിപോകുന്ന ശ്രീ.സി.വി. രതീഷിനും ഈ ഓഫീസ്സിൽ കൂടിയ യോഗത്തിൽ വച്ച് എല്ലാ ഭാവുകങ്ങളും നേർന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്സറും സീനിയർ സൂപ്രണ്ടും സ്ഥലം മാറി പോകുന്ന ജീവനക്കാരുടെ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുകയും ഭാവി ജീവിതത്തിന്‌ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
 യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.വി. ജോസ് സംസാരിക്കുന്നു. സീനിയർ സൂപ്രണ്ട് ശ്രീ. അബ്ദുൾ നാസർ എ.സി, ശ്രീ.രതീഷ് സി.വി, ശ്രീമതി എ.ജ്യോതിബായി എന്നിവർ സമീപം.  
 
  സംസ്ഥാന തലത്തിൽ മികച്ച അധ്യാപകർക്കായി മലങ്കര ഓർത്തഡോക്സ് സഭ നല്കുന്ന ആചാര്യ അവാർഡ് 2012-13 നിടുവാലൂർ എയുപി സ്കൂളിലെ അധ്യപകനായ ശ്രീ.ടി.വി. ഹരീന്ദ്ര നാഥൻ സ്വീകരിക്കുന്നു.
***********************************************************************************
ഇരിക്കൂർ ഉപജില്ലയിൽനിന്നും വിരമിക്കുന്ന പ്രധാന അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നല്കി. 2013 ഏപ്രിൽ മുപ്പതിന്‌ എ.ഇ.ഒ ഓഫീസ്സിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീമതി. കെ.ഇ. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ.വി. ജോസ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രകാശ്, സിപി പദ്മരാജ്,പി.എ. സുരേഷ്, സി.വിശാലാക്ഷൻ, പി.വി. നാരായണൻ, എൻ.പി.ജോസഫ്, വി.പി. മോഹനൻ, കെ.പി. വേണുഗോപാലൻ, എം.വി. മുരളീധരൻ, കെ.യു.മൈക്കിൾ എന്നിവർ പ്രസംഗിച്ചു. സീനിയർ സൂപ്രണ്ട് എ.സി. അബ്ദുൾ നാസർ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി.വി.രതീഷ് നന്ദിയും പറഞ്ഞു.
 യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി കെ.ഇ. പുഷ്പവല്ലി സംസാരിക്കുന്നു. 
 ശിശുദിനം 2012
     മണിക്കടവ് സെന്‍റ് തോമസ്‌ യു.പി.സ്കൂളില്‍ ശിശുദിനം വളരെ സമുചിതമായി ആചരിച്ചു. ശിശുദിനറാലി, കലാപരിപാടികള്‍, പായസവിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു കായമക്കല്‍ ശിശുദിന സന്ദേശം നല്‍കി. ചാച്ചാജി ക്രിസ്റിന്‍ സിജു അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ എം.ഓ.ജോര്‍ജ് ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ലീഡര്‍ ഗാല്‍ഡിന്‍  ജോസ് സ്വാഗതം ആശംസിച്ചു.

 

സർഗവസന്തം 2012
     മണിക്കടവ് സെന്‍റ് തോമസ്‌ യു.പി.സ്കൂളില്‍ ,കുട്ടികളുടെ സാഹിത്യരചന പരിശീലനത്തിന്റെ ഭാഗമായുള്ള സര്‍ഗവസന്തം പരിപാടി സംഘടിപ്പിച്ചു .ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി .ജാന്‍സി കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഹെഡമാസ്റ്റര്‍ എം .ഓ.ജോര്‍ജ് അധ്യക്ഷനായിരുന്നു. പി.ടി.എ.പ്രസിഡണ്ട്‌ ബേബി ഇടതട്ടേല്‍,മദര്‍ പി.ടി.എ.പ്രസിഡണ്ട്‌ സോഫി പട്ടകുന്നേല്‍,സി.മേരി അഗസ്റ്റിന്‍,ലില്ലികുട്ടി ഫ്രാന്‍സിസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .വിദ്യാരംഗം കലാ സാഹിത്യ വേദി പ്രസിഡന്റ്‌ റോസലിററ ജോസഫ്‌ സ്വാഗതം ആശംസിച്ചു.മൂന്ന്ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ കഥാരചന, കവിത രചന തുടങ്ങിയവയിലാണ്‌ പരിശീലനം നൽകിയത്‌.
സർഗവസന്തം 2012, ചെറുപുഷ്പ എ എൽപി സ്കൂൾ ചന്ദനക്കാമ്പാറ

അധ്യാപക ദിനം 2012
 സെന്റ്തോമസ്യു.പി.സ്കൂളില് അധ്യാപകദിനം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂളില്ആരംഭകാലം മുതല്പ്രവര്ത്തിച്ച മുന്അധ്യാപകരെ സ്കൂള്പി.ടി. യുടെ ആഭിമുഖ്യത്തില്സ്വീകരിച്ചു.ഇപ്പോഴത്തെ അധ്യാപകരും പി.ടി. ഭാരവാഹികളും അവരുടെ കാല്തൊട്ടുവന്ദിച് അനുഗ്രഹം തേടി.തലശ്ശേരി അതിരുപത കോര്പ്പറേറ്റ് മാനേജര്റവ.ഫാ.ജെയിംസ്ചെല്ലംകോട്ട് മുന്അധ്യാപകരെ പൊന്നാടയണിയിച്ചു.ഇരിക്കൂര്ഉപജില്ല വിദ്യാഭ്യാസ ഓഫീസര്ശ്രീ.പി.വി.നാരായണന്ചടങ്ങില്അധ്യക്ഷനായിരുന്നു. സ്കൂള്മാനേജര്റവ.ഫാ.മാത്യു കായംമാക്കല്അനുഗ്രഹ പ്രഭാഷണം നടത്തി.ജാന്സി  കുന്നേല്‍ ,ടി. മാത്യു,സണ്ണി ജോസഫ്‌ ,വി.വി.തോമസ്‌,ചെറിയാന്പി.വി.,സ്റ്റാനി കെ.എം .തുടങ്ങിയവര്ആശംസകള്നേര്ന്നു .ഹെഡമാസ്റ്റര്എം..ജോര്ജ് സ്വാഗതവും പി.ടി. പ്രസിഡന്റ്ബേബി ഇടതട്ടെല്‍  നന്ദിയും പറഞ്ഞു.നിലവില്സ്കൂളില്പ്രവര്ത്തിക്കുന്ന അധ്യാപകര്ക്ക്‌ വിദ്യാര്ഥി പ്രതിനിധികള്പൂചെണ്ട് നല്കി ആദരിച്ചു .


  അധ്യാപക ദിനത്തിൽ എള്ളരിഞ്ഞി എ.എൽപി സ്കൂളിലെ കുട്ടികൾ അധ്യാപകർക്ക്‌ പൂക്കൾ സമ്മാനിക്കുന്നു

 

ഓണാഘോഷം 2012

               ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ 27.08.2012ന്‌ ഓണാഘോഷപരിപാടികൾ നടത്തി. മനോഹരമായ ഒരു പൂക്കളം ജീവനക്കാരെല്ലാവരുംകൂടി തയ്യാറാക്കി. ഓണ സദ്യയ്ക്കുള്ള വിഭവങ്ങൾ ജീവനക്കാർ അവരവരുടെ വീടുകളിൽ വച്ച്‌ തയ്യാറാക്കി ഓഫീസ്സിൽ കൊണ്ടുവന്നു. വിഭവ സമൃദ്ധമായ സദ്യയിലും മറ്റ്‌ അഘോഷങ്ങളിലും നിലവിലുള്ള ജീവനക്കാരോടൊപ്പം പെൻഷനായി പിരിഞ്ഞുപോയവരും സ്ഥലം മാറിപ്പോയവരും പങ്കെടുക്കുകയും സ്നേഹവും ഐക്യവും ഒരിക്കൽകൂടി പ്രകടിപ്പിക്കുകയും ചെയ്തു.

 ജീവനക്കാർ തയ്യാറാക്കിയ പൂക്കളത്തിന്റെ ചിത്രം

 

 

ഓണപ്പൂക്കള മത്സരം 2012

       പ്രൈമറി സ്കൂളുകൾക്കായി നടത്തിയ പൂക്കളമത്സരത്തിൽ എൽ.പി വിഭാഗത്തിൽ 6 സ്കൂളുകളും യു.പി. വിഭാഗത്തിൽ 9 സ്കൂളുകളും പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ. യു.പി. വിഭാഗം ഒന്നം സ്ഥാനം-നിടുവാലൂർ എ.യുപി. സ്കൂൾ. രണ്ടാം സ്ഥാനം -എസ്‌.എൻ. എ.യുപി സ്കൂൾ പടിയൂർ. എൽ.പി. വിഭാഗം: ഒന്നാം സ്ഥാനം ചുഴലി ഈസ്റ്റ്‌ എ.എൽപി. സ്കൂൾ. രണ്ടാം സ്ഥാനം-സെന്റ്‌ തോമസ്‌ എ.എൽ.പി. സ്കൂൾ കൊട്ടൂർ വയൽ.വിശദവിവരങ്ങൾ താഴെകൊടുക്കുന്നു. 

UP Schools, First Prize :Niduvaloor AUP School

 

Second Prize, SN AUPS Padiyoor

LP Schools, First Prize: Chuzhali East ALP School

Second Prize: St.Thomas ALP School Kotturvayal

***********************************************************


 
അഭിനന്ദനങ്ങൾ!!


USS Scholarship Winners 2011-12

Sl No
Name
Name of School
1
Thomas Nirmal
CUPS Chempanthotty
2
Veena T
CUPS Chempanthotty
3
Vaisakhi KV
Desamithram AUPS Chedichery
4
Abhijith K Augustine
Fathima AUPS Kudiyanmala
5
Geethu E
GHSS Chuzhali
6
Anagha K
GHSS Nedungome
7
Pranav Raj MV
GHSS Nedungome
8
Avinash Rajan
GUPS Eruvessi
9
Kavya Balagopalan
Kalliad AUPS
10
Nithin KS
SN AUPS Padiyoor
11
Nived Krishna PP
SN AUPS Padiyoor
12
Mariya K Sebastian
St. Thomas AUPS Manikadavu


LSS Scholarship Winners 2011-12

1
Rabeeb K
BTM ALPS Chuzhali
2
Hasna K
GLPS Kavumbayi
3
Aryamol Surendran
GUPS Areekamala
4
Amal Joseph
GUPS Eruvessi
5
Christo Jose
GUPS Eruvessi
6
Sharon Thomson
MGLC Kalanki
7
Vyshnav TV
NV ALPS Perumannu
8
Sreehari Ramesh
SNV ALPS Cheparamba
9
Albin NB
St. John's ALPS Kolithattu
10
Abin Devasia
St. Thomas AUPS ManikadavuSanskrit Scholarship Winners 2011-12


1
Amal Raj KT
V
Kalliad AUPS
2
Drisya Madhu
VI
Kalliad AUPS
3
Aswin Krishnan
V
KKNM AUPS Eruvessi
4
Arjun PV
VI
KKNM AUPS Eruvessi
5
Sreayas PK
VI
KKNM AUPS Eruvessi
6
Amal
VII
KKNM AUPS Eruvessi
7
Asritha MC
VII
KKNM AUPS Eruvessi
8
Adithya Padmanabhan
V
KKNM AUPS Eruvessi
9
Abhishek P
V
Desamithram AUPS Chedichery
10
Vaisaly KV
VII
Desamithram AUPS Chedichery
11
Keerthana MV
VII
Desamithram AUPS Chedichery
12
Anu Rose K Antony
V
Saradavilasam AUPS Parikkalam
13
Anuja Vinod
V
Saradavilasam AUPS Parikkalam
14
Sandra Biju
VI
Saradavilasam AUPS Parikkalam
15
Anusree V
VII
Saradavilasam AUPS Parikkalam
16
Anagha Krishnan
V
GUPS Payyavoor
17
Amrutha KV
VI
GUPS Payyavoor
18
Nandana Ratna
V
AUPS Perinthalery
19
Kavya PV
V
AUPS Perinthalery
20
Anagha P
VI
AUPS Perinthalery
21
Jishna G
VI
AUPS Perinthalery
22
Surabhi NV
VII
AUPS Perinthalery
23
Abhinav Prasad
VII
AUPS Perinthalery
24
Ansha Mathew
VI
GUPS Eruvessy
25
Jis Mariya PV
VII
Charis Mattara


വിടരും മുൻപേ കൊഴിഞ്ഞ ദശപുഷ്പങ്ങൾക്ക്‌ ഒരായിരം ബാഷ്പാഞ്ചലികൾ!! 
2008 ഡിസംബർ 4 ന്‌ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവേ വാഹന അപകടത്തിൽ ദാരുണമായി മരണപ്പെട്ട പെരുമണ്ണ്‌ നാരായണവിലാസം എ എൽ.പി സ്കൂളിലെ 10 കുരുന്നുകൾ 
TOUR 2010
കുറുവാ ദ്വീപ്‌ , വയനാട്‌   16.12.2010