E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

നൂൺ മീൽ വാർത്തകൾ


ചെലവ് വിവര പട്ടികയും(expenditure statement ) ബില്ലുകളും സമർപ്പിക്കുമ്പോൾ താഴെ ചേർത്ത കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
ചെലവ് വിവര പട്ടികയുടെ ഒരു കോപ്പിയും അസ്സൽ ബില്ലുകൾ വൗച്ചറുകൾ അബ്സ്ട്രാക്ട് എന്നിവ നൂൽ ഉപയോഗിച്ച് കെട്ടി തരണം രണ്ടാമത്തെ കോപ്പി ഉപരി പത്രം covering letter  നോടൊപ്പം ചേർത്തും സമർപ്പിക്കേണ്ടതാണ് .ബില്ലുകളും വൗച്ചറുകളും പരിശോധിക്കുമ്പോൾ നിരവധിയായ പ്രശ്നങ്ങൾ കാണുന്നുണ്ട് അതായതു ബില്ലിൽ ലെ തുക അംഗീകരിക്കാതെ സീൽ വെച്ച് സമർപ്പിക്കുന്നുണ്ട് .അതുപോലെ ചെലവ് വിവര പട്ടിക വ്യത്യസ്തമായ രീതിയിലും സമർപ്പിക്കുന്നുണ്ട് ഇതു ശരിയായ രീതിയല്ല .വാർഷിക പരിശോധനയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരമാവധി കുറക്കുക എന്ന ഉദ്ദേശ മാണ്  ബില്ലുകളും വൗച്ചറുകളും പരിശോധനയിലൂടെ അർത്ഥമാക്കുന്നത് .സംസ്ഥാന സെക്രട്ടറിയേറ്റ് വിഭാഗത്തിലെ ഒരു പരിശോധന ടീം അസ്സൽ ബില്ലുകളും വൗച്ചറുകളും പരിശോധനക്ക് സ്‌കൂളിൽ വരുന്നുണ്ട് ആയതു കൊണ്ട് പരമാവധി ന്യുനതകൾ ഇല്ലാതെ രേഖകൾ തയ്യാറാക്കണം എന്ന് പ്രധാനാധ്യാപകരെ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു 



പുതിയ സർക്കുലർ 
ഒന്ന് രണ്ട് 










നൂൺ മീൽ  വാർത്തകൾ 


18-11-2017 ബി ആർ സി പഴയങ്ങാടി യിൽ വെച്ച് നടന്ന ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള ബോധ വൽക്കരണ ക്‌ളാസ്  ഉപജില്ലയിലെ 92 പാചക തൊഴിലാളികളും പങ്കെടുത്തു .പരിപാടി ബി പി ഒ  ശ്രീ ടി വി പവിത്രൻ ഉൽഘാടനം ചെയ്തു .നൂൺ മീൽ ഓഫീസർ എം വിനോദ്‌കുമാർ ക്ലാസ് കൈകാര്യം ചെയ്തു .ജി യൂ പി  പഴയങ്ങാടിയിലെ പ്രധാനാധ്യാപകൻ ശ്രീ  ആൻ്റണി പി എ  നന്ദി യും പറഞ്ഞു