E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Saturday, 19 May 2018

അറിയിപ്പ് 
ഇരിക്കൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 22 .05 .2018 (ചൊവ്വാഴ്ച ) രാവിലെ കൃത്യം 10 മണിക്ക് ജി .യു .പി .എസ് പഴയങ്ങാടിയിൽ വെച്ച് ചേരുന്നു .യോഗത്തിൽ സംബന്ധിക്കുമ്പോൾ ചുവടെ സൂചിപ്പിക്കുന്ന രേഖകൾ എല്ലാ പ്രധാനാധ്യാപകരും വെവ്വേറെ പേപ്പറുകളിലാക്കി സമർപ്പിക്കേണ്ടതാണ് .
  • വിവിധ ക്‌ളാസുകളിൽ 2018 -19 അധ്യയന വർഷത്തിലേക്ക് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ എണ്ണം (ക്‌ളാസ്‌ തിരിച്ചു DETAILS തയ്യാറാക്കണം )
  • C.B.S.E, I.C.S.E എന്നീ സിലബസുകളിൽ നിന്നും .കേരളാ സിലബസ് അണ് എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വിവിധ ക്‌ളാസുകളിൽ 2018 -19 അധ്യയന വർഷത്തിലേക്ക്അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ എണ്ണം (ക്‌ളാസ്‌ തിരിച്ചു DETAILS തയ്യാറാക്കണം )
  • വിദ്യാലയത്തിൽ അവസാനമായി ഓഡിറ്റ് നടത്തിയ തീയതിയും ഓഡിറ്റ് നടത്തിയ കാലയളവും .
  • ടൂർ ടി .എ .ഇനത്തിൽ ജി .യു .പി സ്‌കൂൾ ,ജി .എൽ .പി സ്‌കൂൾ ,എയ്ഡഡ് പ്രൈമറി സ്‌കൂൾ എന്നീ ശീർഷകങ്ങളിൽ ആവശ്യമായ തുകയുടെ വിവരം ചുവടെ സൂചിപ്പിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതാണ് .ഓരോ ശീർഷകത്തിലും ആവശ്യമായ തുക വെവ്വേറെ കാണിക്കേണ്ടതാണ് .(ടൂർ ടി .എ ആവശ്യമില്ലെങ്കിൽ NIL റിപ്പോർട്ട് സമർപ്പിക്കണം )
  1.          സ്ഥാപനത്തിന്റെ പേര് :
  2.          ഡി .ഡി .ഒ കോഡ് :
  3.          TOUR T.A. ഇനത്തിൽ  31.03.2018വരെ ആവശ്യമായ തുക :
  4.          TOUR T.A. ഇനത്തിൽ 01.04.2018 മുതൽ 31.03.2019 വരെ ആവശ്യമുള്ള                 തുക:

  • 01.07.2018 മുതൽ 30.06.2019 വരെ പെൻഷൻ പറ്റുന്നവരുടെ വിവരം ചുവടെ സൂചിപ്പിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതാണ്. (പെൻഷൻ പറ്റുന്നവർ ഇല്ലെങ്കിൽ NIL റിപ്പോർട്ട് സമർപ്പിക്കണം )
  1.         സ്ഥാപനത്തിന്റെ പേര്:
  2.         പെൻഷനറുടെ പേര് :
  3.         തസ്തിക :
  4.         വിരമിക്കുന്ന തീയ്യതി :
  5.         ജനന തീയതി :
  6.         KASEPF അക്കൗണ്ട് നമ്പർ :
  7.         പെൻഷനറുടെ വീട്ടു മേൽ വിലാസം :
  8.         പെൻഷനറുടെ മൊബൈൽ നമ്പർ :
  • പാഠ പുസ്തക സൊസൈറ്റികളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ / സൊസൈറ്റി സെക്രെട്ടറിമാർ നേരത്തെ സമർപ്പിച്ച പാഠ പുസ്തക shortage ലിസ്റ്റിന്റെ പകർപ്പ്  എടുത്ത് കൊണ്ടു വരേണ്ടതാണ് .
  • ഗവ. വിദ്യാലയങ്ങൾക്ക് ആവശ്യമായ കൈത്തറി യൂണിഫോം തുണി അന്നേ ദിവസം വിതരണം നടത്തുന്നതാണ്.ആയതിനായി ഗവ. വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ സ്കൂൾ സീൽ , designation സീൽ എന്നിവ കൈവശം കരുതേണ്ടതാണ് .
  • 2015 -2016 ,2016 -2017 വർഷത്തെ നൂൺ മീൽ വരവ് ചെലവ്  വിവരങ്ങളുടെ നിശ്ചിത മാതൃകയിൽ ഉള്ള ഫോറം
  • 2003 വർഷം  മുതൽ HOUSE BUILDING ADVANCE കൈപറ്റിയവരുടെ  വിവരം ചുവടെ സൂചിപ്പിക്കുന്ന രീതിയിൽ സമർപ്പിക്കേണ്ടതാണ്(HOUSE BUILDING ADVANCE കൈപറ്റിയവർ ഇല്ലെങ്കിൽ NIL റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .)

  1. HBA Account NO.:
  2. Name of Loanee:
  3. Designation:
  4. Date of birth:
  5. PEN :
  6. Loan amount:
  7. Sanction Order No.:

    •  ഗവ. പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട 
      പ്രൊഫോർമ -5 പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ്
    പ്രൊഫോർമക്കായി  ഏപ്രിൽ 21 ൻറെ ബ്ലോഗ് പോസ്റ്റ് പരിശോധിക്കുക