E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Saturday, 6 January 2018

LSS/USS പരീക്ഷ 2018 

LSS/USS പരീക്ഷ 2018  നടത്തിപ്പുമായി  ബന്ധപ്പെട്ട് ഇൻവിജിലേറ്ററെ നിയമിക്കേണ്ടതുണ്ട് .ആയതിനായി എല്ലാ പ്രൈമറി /ഹൈ സ്‌കൂൾ പ്രധാനാധ്യാപകരും  4 ,7 ക്‌ളാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ കൊടുത്ത പ്രൊഫോർമയിൽ 10 /1 / 2018 (ബുധനാഴ്ച ) നകം ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിലേക്ക് EXCEL ഫോർമാറ്റിൽ E.Mail ചൈയ്യേണ്ടതും ,ആയതിന്റെ ഹാർഡ് കോപ്പി 12 /1 /2018 നകം ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .