വളരെ അടിയന്തിരം - TIME LIMIT -
ഉപജില്ലയിലെ എല്ലാ LP/UP/HS പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും സത്വര ശ്രെദ്ധയ്ക്കും തുടർനടപടിക്കുമായി .
മൂന്നാം വാള്യം പാഠപുസ്തകങ്ങൾ സൊസൈറ്റികളിലും സ്കൂളുകളിലും ലഭിച്ചതിന്റെ കൃത്യമായ എണ്ണം 25 - 11 - 2017 പകൽ 12 മണിക്കകം IT@School സൈറ്റിലെ ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം 2017 എന്ന ലിങ്കിൽ നൽകേണ്ടതാണ്. ഡബിൾ എൻട്രി വരാതെ ശ്രെദ്ധിക്കേണ്ടതാണ്.
സൊസൈറ്റി സ്കൂളുകൾ സൊസൈറ്റി എൻട്രി യും സ്കൂൾ എൻട്രി യും കൃത്യമായി ചെയ്യേണ്ടതാണ്.
ഇക്കാര്യത്തിൽ തിരുവനന്തപുരം, പാഠപുസ്തക ഓഫീസർ കർശ്ശനനിർദേശം നല്കിയിട്ടുള്ളതിനാൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും പേരിൽ നടപടി സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.