E

@@@ ഉച്ച ഭക്ഷണ പദ്ധതി വിവരങ്ങൾ 01 -06 -2018 മുതൽ ഇമെയിൽ വഴി അറിയിക്കുന്നതാണ് എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് താങ്കളുടെ വിദ്യാലയത്തിലെ ഇമെയിൽ ഐഡി താഴെ ചേർത്ത മെയിൽ വിലാസത്തിൽ ഉടൻതന്നെ അറിയിക്കണം വ്യക്തിപരമായ മെയിൽ ഐഡി അയക്കരുത് സ്‌കൂളിന്റെ പേര് ഗവ / എയ്ഡഡ് എൽ പി യു പി എന്നീ വിവരങ്ങളും ഉൾപ്പെടുത്തണം aeonoonmeal@gmail.com എന്ന വിലാസത്തിൽ 24/ 05 / 2018 5 മണിക്ക് മുപായി അയച്ചിരിക്കണം

Monday, 19 June 2017

തസ്തിക നിർണയം 2017 -18

 2017 -18   വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട പ്രൊപോസൽ എല്ലാ പ്രധാനാധ്യാപകരും 25 -06 -2017 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 


രേഖകൾ 

1 പൂരിപ്പിച്ച   പ്രൊപോസൽ ഫോറം                        1 കോപ്പി
2 കെട്ടിടത്തിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്              1 കോപ്പി 

3 കെട്ടിടത്തിൻറെ  പ്ളാൻ 

4    അറബിക് ,ഉറുദു ,സംസ്‌കൃതം പഠിക്കുന്ന കുട്ടികളുടെ ലിസ്റ്റ്                                      

 5    റീട്രെഞ്ചഡ്   അധ്യാപകരു ണ്ടെങ്കിൽ അവരുടെ വിവരങ്ങൾ 

6      പേര് ,തസ്തിക ,പുറത്തുപോയ തിയ്യതി ,ഇപ്പോൾ ജോലി ചെയ്യുന്നതിന്റെ        വിവരം (എയ്‌ഡഡ്‌ സ്കൂളുകൾ മാത്രം )
7      വൈകിച്ചേർന്നതും,പുനഃപ്രവേശനം നേടിയതുമായ കുട്ടികളുടെ           വിവരങ്ങൾ 
8    ക്‌ളാസ് അടി സ്ഥാനത്തിലുള്ള UID/EID സ്‌റ്റേറ്റ്മെന്റ് 
9    UID/EID   ലഭിക്കാത്ത കുട്ടികളുടെ നിജസ്ഥിതി സംബന്ധിച്ച ക്ലാസ് ടീച്ചർ     ഒപ്പിട്ട് പ്രഥമാധ്യാപിക മേലൊപ്പ് പതിച്ച ഡിക്ലറേഷൻ                                                     (കുട്ടിയുടെപേര്,അഡ്മിഷൻനമ്പർ,ക്ലാസ്,ഡിവിഷൻ,ജനനത്തീയതി,രക്ഷിതാവിന്റെ പേര് മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരിക്കണം .)


                                                       ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                        ഇരിക്കൂർ