E

നൂൺ മീൽ ഫ്ലാഷ് ***2018 മാർച്ച് 31 വരെ സ്‌കൂൾ മധ്യവേനൽ അവധിക്ക് അടയ്ക്കുന്നത് വരെ മാത്രം താങ്കളുടെ വിദ്യാലയത്തിൽ ഉച്ച ഭക്ഷണ പദ്ധതിക്ക് അവശ്യ മായ അരിയുടെ അളവ് 2018 ഫെബ്രുവരി മാസത്തെ എൻ എം പി 1 ഫോറത്തിൽ മുകളിൽ വലതുവശം ചുവന്ന മഷി കൊണ്ട് പ്രത്യേകം രേഖപ്പെടുത്തിസമർപ്പിക്കേണ്ടതാണ് .മധ്യവേനൽ അവധിക്ക് ശേഷം യാതൊരു കാരണ വശാലും അരി ഉണ്ടാകാൻ പാടുള്ളതല്ല . ഉച്ചഭക്ഷണ പദ്ധതി വാർഷിക പരിശോധന സമയ ബന്ധിത മായി നടക്കുന്നതാണ് എല്ലാ തയ്യാറെടുപ്പുകളൂം നടത്തണം കാലി ചാക്ക് സ്പെഷ്യൽ അരിയുടേത് ഒഴികെ വിൽപ്പന നടത്തി നടപടി ക്രമം സമയ ക്രമത്തിന് അനുസൃതമായി നടത്തണം പരീക്ഷാ സമയത്തു ഭക്ഷണം നൽകാത്ത തീരുമാനം മുൻകൂട്ടി ഓഫീസിൽ രേഖാമൂലം പരാതിക്കു ഇടയാകാതെ നൽകണം

Wednesday, 3 August 2016

ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ ബിരുദ/ഡിപ്ലോമ കോഴ്‌സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുള്ള 2013-14 അധ്യയന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 16 ന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാഫോറം തപാലില്‍ ലഭിക്കുന്നതല്ല.