.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Saturday, 4 June 2016

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയെന്നത് നമ്മുടെ കടമയും നിലനില്‍പ്പിന്‍റെ ആവശ്യവുമാണ്. ഈ തിരിച്ചറിവ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജൂണ്‍ 6 ന് എല്ലാ വിദ്യാലയങ്ങളിലും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ DPI നിര്‍ദേശിച്ചു. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രാവാക്യം ക്യാമ്പസ്‌ ഒരു പാഠപുസ്തകം എന്നതായിരിക്കും. ജൂണ്‍ 6 ന് പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ ചൊല്ലണം. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്തിയുടെ പരിസ്ഥിതി ദിന സന്ദേശം, കര്‍മ്മപദ്ധതി എന്നിവ എല്ലാ എല്ലാ വിദ്യാര്‍ഥികളിലെക്കും എത്തിക്കുന്നതിനായി ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ അവതരിപ്പിക്കുകയും ഇതിന്‍റെ പ്രാധാന്യം കുട്ടികള്‍ക്ക് വിശദമാക്കി കൊടുക്കുകയും ചെയ്യണം. സന്ദേശവും കര്‍മ്മപദ്ധതിയും കുട്ടികള്‍ക്ക് വീണ്ടും വായിക്കാന്‍ കഴിയും വിധം സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം.
  1. പ്രതിജ്ഞ