.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Monday, 29 February 2016

അറിയിപ്പ്
 2016 ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകൾ കൂടി  സമർപ്പിക്കേണ്ടതാണ്‌.
1) മാർച്ച് മാസം അരി ആവശ്യമില്ലെങ്കിൽ പ്രത്യേകം കത്ത് നല്കേണ്ടതാണ്‌. 30 ദിവസത്തേക്കുള്ള അരി  ആവശ്യമില്ലെങ്കിൽ , ആവശ്യമുള്ള അരി സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേകം  നല്കേണ്ടതാണ്‌.
2)സ്കൂളിൽ അധികമുള്ള അരി സ്റ്റോക്കിൽ കയറ്റുന്നതിനായി പ്രത്യേകം സമർപ്പിക്കേണ്ടതാണ്‌.
3) പാചകത്തൊഴിലാളികളുടെ 1-6-2015 മുതൽ 31-12-2015 വരെയുള്ള വേതനക്കുടിശ്ശിക നല്കുന്നതിലേക്കായി ഇതോടൊപ്പമുള്ള അറ്റൻഡൻസ് സർട്ടിഫിക്കറ്റ് നല്കേണ്ടതാണ്‌.കുടിശ്ശിക വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്‌.പ്രസ്തുത തിയതിയിൽ തുക കൈപ്പറ്റുന്നതിനായി വരുമ്പോൾ പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ നല്കേണ്ടതാണ്‌.
       അറ്റൻഡൻസ്  സർട്ടിഫിക്കറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.