E

@@@ സ്‌കൂളിലെ പാചക തൊഴിലാളികൾക്ക് നിർബന്ധിത മായ ഒരു ദിവസത്തെ ബോധവൽകരണ ക്‌ളാസ് 12 -04 -2018 ന് ബി ആർ സി GUPS പഴയങ്ങാടിയിൽ വെച്ച് നടക്കുന്നതാണ് .പങ്കെടുക്കുന്നവർക്ക് മാത്രമേ ബത്ത ലഭിക്കുകയുള്ളു .എല്ലാ പ്രധാനാധ്യാപകരും പാചക തൊഴിലാളിയെ പരിപാടിയിൽ പങ്കെടുക്കുന്നതിന് നിർദ്ദേശം അറിയിക്കേണ്ടതാണ് ****2017 -2018 വർഷത്തെ വാർഷിക പരിശോധന 17 -04 -2018 മുതൽ 21 -04 -2018 വരെ തിയ്യതികളിൽ ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് .പരിശോധന തിയ്യതിക്ക്‌ മുപായി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി രേഖകൾ ഓഫീസിൽ എത്തിക്കേണ്ടതാണ് .ഒഴിഞ്ഞ ചാക്ക് വില ,നികുതി എന്നിവ 23/ 03 / 2018 മുതൽ ഓഫീസിൽ സ്വീകരിക്കും വാർഷിക പരിശോധനയ്ക്കു രേഖകൾ സമർപ്പിക്കുകയും കൂടാതെ നിശ്ചിത ഫോറം പ്രകാരം വിവരങ്ങൾ തയ്യാറാക്കി പരിശോധന ദിവസം ഹെഡ് മാസ്റ്റർ അല്ലെങ്കിൽ ഉച്ച ഭക്ഷണ പദ്ധതി ചുമതലയുള്ള യാൾ ഹാജരാകണം @@ഉച്ച ഭക്ഷണ പദ്ധതി സ്പെഷ്യൽ അരി വിതരണം 2018 ******2017 -2018 മദ്ധ്യ വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുപായി അവസാന ദിവസ പരീക്ഷ ദിനത്തിൽ കുട്ടി ഒരാൾക്കു 4 കിലോ സ്പെഷ്യൽ അരി നൽകേണ്ടതാണ് ഗുണഭോക്താക്കൾ അംഗീകരിച്ച പ്രീ പ്രൈമറി മുതൽ 8 ക്‌ളാസ് വരെ യുള്ള കുട്ടികൾ സ്പെഷ്യൽ അരി അക്വിറ്റൻസ് പ്രകാരം വിതരണം ചെയ്യണം അവശ്യ മായ അരി നിലവിൽ ഉള്ള ഫീഡിങ്‌ സ്ട്രെങ്ത് അനുസരിച്ചു മാത്രമാണ് അനുവദിക്കുക

Monday, 21 December 2015

 ഗെയിന്‍ പി എഫ്  വെബ് സൈറ്റ് gainpf.kerala.gov.in  വഴി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ഇപ്പോഴും കെ എ എസ് ഇ പി എഫ് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിക്കാന്‍ സാധിക്കാത്ത കണ്ണൂര്‍ ജില്ലയിലെ വരിക്കാര്‍ക്ക്  ഈ  ഓഫീസിന്‍റെ വെബ്സൈറ്റ്  www.ddekannur.in ല്‍ ഉള്ള   ട്രഷറി തിരിച്ചുള്ള സ്ക്കൂള്‍ ലിസ്റ്റില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി പരിശോധിക്കാവുന്നതാണെന്ന്  എല്ലാ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരേയും  അറിയിക്കേണ്ടതാണ്. 
                 2015 ഒക്ടോബര്‍ മാസം സ്പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വിവരങ്ങളാണ് (പ്രസ്തുത മാസം കെ.എ.എസ്.ഇ.പി.എഫിലേക്ക് തുക അടച്ച പ്രസ്തുത മാസം പി എഫില്‍ നിലനില്‍ക്കുന്ന)  ഗെയിന്‍ പിഎഫ് സൈറ്റില്‍ ലഭിക്കുന്നത്.  പ്രസ്തുത വരിക്കാരുടെ അക്കൗണ്ട് നമ്പറുകളാണ് ഇപ്പോള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കേണ്ടത്.  ഗെയിന്‍ പിഎഫ് സൈറ്റിലോ ഈ ഓഫീസിന്‍റെ  ബ്ലോഗിലോ ഉള്ള അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കിയപ്പോള്‍ അക്കൗണ്ട് നമ്പറില്‍ വ്യത്യാസം ഉണ്ടെങ്കിലോ വിവരങ്ങള്‍ രണ്ട് വെബ് സൈറ്റിലും  കാണുന്നില്ല എങ്കിലോ പ്രസ്തുത വരിക്കാരുടെ വിശദവിവരങ്ങള്‍ (പേര്, പെന്‍ നമ്പര്‍, ജനതീയതി, അക്കൗണ്ട് നമ്പര്‍, ഒക്ടോബറില്‍ ഇല്ലാതിരിക്കാന്‍ കാരണം) സഹിതം ഇന്ന്  തന്നെ പ്രധാനാദ്ധ്യാപകരോട്   ഈ ഓഫീസില്‍ രേഖാമൂലം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്. 

APFO Kannur