.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Monday, 28 December 2015

ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
കേഡർ സ്ട്രെങ്ങ്ത്ത്
ഗവ സ്കൂളുകളിലെ  അദ്ധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള കേഡർ സ്ട്രെങ്ങ്ത്ത് സൂക്ഷിക്കുവാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ  നിർദ്ദേശിച്ചിട്ടുണ്ട്. ആയതിലേക്കായി കേഡർ സ്ട്രെങ്ങ്ത്ത്  രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവ സ്കൂൾ അദ്ധ്യാപകരുടേയും സേവന പുസ്തകം പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ച് പരിശോധിക്കുന്നുണ്ട്.എല്ലാ ഗവ പ്രൈമറി അദ്ധ്യാപകരുടേയും  സേവനപുസ്തകം ഇതോടൊപ്പമുള്ള പ്രൊഫോർമ സഹിതം  പരിശോധനാ തിയതിയ്ക്കു മുമ്പായി പരിശോധനാ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ  എത്തിക്കേണ്ടതാണ്‌.
                   ഇരിക്കൂർ  ഉപജില്ലയുടെ കീഴിലുള്ള എല്ലാ ഗവ പ്രൈമറി സ്കൂളുകളിലേയും അദ്ധ്യാപകരുടെ സേവനപുസ്തക പരിശോധന മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ഡിസംബർ 28 , 29 തിയതികളിൽ  നടക്കുന്നതാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.