.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 10 December 2015

അദ്ധ്യാപകര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം


സെന്‍സസിന്‍റെ ഭാഗമായി എന്‍.പി.ആറില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ജോലി ഡിസംബര്‍ 30 ന് തന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനാല്‍ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍, അദ്ധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ ഡിസംബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സെന്‍സസ് ജോലി പൂര്‍ത്തീകരിക്കണം. ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ദിവസങ്ങള്‍ക്ക് പകരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സെന്‍സസ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം അനുവദനീയമായ കോംപന്‍സേറ്ററി ലീവ് അനുവദിക്കും. ഡിസംബര്‍ 10 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ക്ക് ഡിസംബര്‍ 19 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാം.