.

ഗവ.എൽ .പി ,യു .പി ,എയ്ഡഡ് പ്രൈമറി ശീർഷകങ്ങളിലെ ടൂർ റ്റി എ ഫണ്ടു പിൻവലിച്ചു ബാക്കി തുകയുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുന്നേ  (27 .03 .2017)   സറണ്ടർ ചെയ്ത് പ്രസ്തുത വിവരം ഇമെയിൽ മുഖേനയോ നേരിട്ടോ ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .തുക സറണ്ടർ  ചെയ്യാത്ത പ്രധാനാധ്യാപകരുടെ വിവരം ഇന്ന് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Thursday, 3 December 2015

ഹരിത വിദ്യാലയ പുരസ്‌കാരം 2015 

പരിസ്ഥിതി സംരക്ഷണത്തിനും അതുവഴി പൊതു ജന സേവനത്തിലും മികവുകാട്ടിയ ഹൈ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള അവാര്‍ഡിനായി പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൈവരിക്കുന്ന സ്കൂളുകള്‍ക്ക് 25000/-, 15000/-, 10000/- രൂപ എന്ന ക്രമത്തില്‍ സമ്മാനതുകയും പ്രശംസാപത്രവും സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൈവരിക്കുന്ന സ്കൂളുകള്‍ക്ക് 100000/-, 50000/-, 25000/- രൂപ എന്ന ക്രമത്തില്‍ സമ്മാനതുകയും ട്രോഫിയും സമ്മാനമായി ലഭിക്കും. അവാര്‍ഡിനുള്ള അപേക്ഷകള്‍ 31/12/2015 ന് മുമ്പായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കേന്ദ്ര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ: